Advertisement

‘കുട്ടികളെ കൂടെക്കൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു; എന്ത് സംഭവിച്ചുവെന്ന് അറിയില്ല’; മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം

7 days ago
2 minutes Read
kuwait

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍ ട്വന്റിഫോറിനോട്. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പ്രശ്‌നമില്ലെന്ന് മാത്രമല്ല, നല്ല സ്‌നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കും. സാമ്പത്തികമായും ഇരുവര്‍ക്കും പ്രശ്‌നങ്ങളില്ല. കുട്ടികളെ കൂടെകൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഇരുന്നതാണ് – സൂരജിന്റെ ബന്ധു പറഞ്ഞു.

മരണം നടന്നു എന്നതില്‍ കവിഞ്ഞ് മറ്റു വിവരങ്ങള്‍ അറിയില്ലെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി സ്വാഭാവികമായി സംസാരിച്ചതാണ്. അതിന് ശേഷം എന്തു സംഭവിച്ചുവെന്ന് അറിയില്ല -അദ്ദേഹം പറഞ്ഞു.

ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അവധി കഴിഞ്ഞ് സന്തോഷത്തോടെയാണ് കുവൈറ്റിലേക്ക് മടങ്ങിയത്. ഇരുവരും ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.

Story Highlights : Family mourns death of Malayali couple in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top