ചിരിയുടെ കൂട്ട് ഒന്നിക്കുന്നത് പ്രണയം കൊണ്ട് കണ്ണിനെ ഈറനണിയിക്കാന്‍, കോട്ടയം നസീറിന്റെ ഷോര്‍ട്ട് ഫിലിം

കിടപ്പിലായ കുട്ടിയച്ചന്റേയും, ആനിയമ്മയുടേയും കഥ പറഞ്ഞ് കോട്ടയം നസീര്‍. മിമിക്രിയ്ക്കും അഭിനയത്തിനും ശേഷം ഒരു പടി കൂടി കടന്ന് സംവിധാനത്തില്‍ കഴിവ് തെളിയിച്ചിരിക്കുകയാണ് കോട്ടയം നസീര്‍. കുട്ടിച്ചന്‍ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്.
കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന ചിത്രത്തില്‍ പൈലിയായി എത്തിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ശയ്യാവലംബിയായി കിടന്ന കുട്ടിച്ചന്‍ ആരുടെ വരവിന് വേണ്ടിയാണ് കാത്ത് നിന്നതെന്നാണ് ചിത്രം പറയുന്നത്.
കേന്ദ്ര കഥാപാത്രമായ കുട്ടിച്ചനെ ഒരിക്കല്‍ പോലും കാണിക്കുന്നില്ല. ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. മോഹന്‍ലാലിന്റേതാണ് അവതരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here