‘അവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കാം’; പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലിയറിച്ച് മോഹന്‍ലാല്‍

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയറിയിച്ച് നടന്‍ മോഹന്‍ലാല്‍. സൈനികരുട മരണം വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷികളാകുന്ന സൈനികരുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കാറുണ്ട്. അവരുടെ ദുഖത്തിനൊപ്പം നമുക്ക് ഒരുമിച്ച് ചേരാം. മരിച്ച സൈനികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് വിവരം.
Read more: തിരിച്ചടിയ്ക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി
അതേസമയം, പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് എതിരെ നയതന്ത്ര സമ്മര്‍ദ്ദം കടുപ്പിക്കും. ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കും. യോഗത്തില്‍ ഇത് സംബന്ധിച്ച ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here