ശബരിമലയില്‍ വീണ്ടും യുവതിയെത്തി

കുംഭമാസ പൂജയ്ക്കായി തുറന്ന ശബരിമലയില്‍ ദര്‍ശനം നടത്താന്‍ യുവതി എത്തി. ആന്ധ്രാ സ്വദേശിനിയാണ് വന്നത്. മരക്കൂട്ടത്ത് ഇവരെ തടഞ്ഞു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങി.
കഴിഞ്ഞ ദിവസവും ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചിരുന്നു. 13ന് രാത്രി ഒമ്പത് മണിയോടെയാണ് ആന്ധ്ര സ്വദേശിനികൾ സന്നിധാനത്തെത്തിയത്. പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. വലിയ നടപന്തലിലെ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് യുവതികളെ തിരിച്ചയച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നത്. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ യുവതികൾ ശബരിമലയിലെത്താനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ട്. ഇത് സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സുരക്ഷ ചുമതല 3 എസ്പി മാർക്കാണ്. പമ്പയിലും നിലക്കലും വനിത പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here