Advertisement

പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടോ ? സംശയം പ്രകടിപ്പിച്ച് യുഎസ് ഇന്റലിജൻസ്

February 15, 2019
2 minutes Read

പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐക്കും (ഇന്റർ-സര്ഡവ്വീസ് ഇന്റലിജൻസ്) പങ്കുണ്ടായേക്കാമെന്ന സൂചന നൽകി യുഎസ് ഇന്റലിജൻസ് വിദഗ്ധർ. ജെയ്ഷ്-എ-മുഹമ്മദ് എന്ന ഭീകരസംഘടനയ്‌ക്കെതിരെ നടപടിയെടുക്കുന്നതിലേക്ക് പാകിസ്ഥാനെ നയിക്കാൻ യുനൈറ്റഡ് സ്റ്റേറ്റ്‌സിന് കഴിഞ്ഞില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്ഷ്-എ-മുഹമ്മദ് ഭീകരർക്ക് ഐസിഐയുടെ പിന്തുണയുണ്ടോ എന്ന് സംശയിക്കുന്നതായി മുൻ സിഐഎ അനലിസ്റ്റ് ബ്രൂസ് റീഡൽ പിടിഐയോട് പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടന നടത്തിയ ഈ ആക്രമണം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രതിസന്ധിയിലാക്കുമെന്ന് ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിലേറിയതിന് ശേഷം വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും ഇതെന്നും റീഡൽ പറയുന്നു.

കാശ്മീരിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ഭീകരസംഘടന ഇപ്പോഴും നിലനിൽക്കുന്നുവെന്ന വസ്തുതയിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നതെന്ന് ഒബാമയുടെ കാലത്ത് ദേശീയ സുരക്ഷാ കൗൺസിൽ അംഗമായിരുന്ന അനീഷ് ഗോയൽ പറയുന്നു. ആക്രമണം നടന്ന് ഉടൻ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത നടപടിയിലൂടെ ഇന്ത്യ-പാക് ബന്ധത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ജെയ്ഷ്-ഇ-മുഹമ്മദ് ശ്രമിക്കുന്നതെന്നും ഗോയൽ പറഞ്ഞു.

Read More : പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി; രാജ്‌നാഥ് സംഗ് പുൽവാമയിലേക്ക് തിരിച്ചു

ഇന്നലെയാണ് ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 42 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടത്. നാൽപ്പതിലധികം ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുൽവാമയിൽവെച്ച് സിആർപിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്‌ഷേ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ജെയ്‌ഷേ മുഹമ്മദിന്റെ ചാവേർ സ്‌ക്വാഡ് നേതാവ് ആദിൽ അഹമ്മദാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

പുൽവാമ ജില്ലയിലെ അവന്തിപോരയിൽ വെച്ചാണ് സി.ആർ.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആർപിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ തീഗോളമുയർന്നതായും വലിയ ശബ്ദമുണ്ടായതായും പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. സ്‌ഫോടനത്തിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലെ ഇരുപതിലേറെ വാഹനങ്ങളൾക്ക് കേടുപാടുകൾ പറ്റിയതായാണ് വിവരം. അതേ സമയം ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top