സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്നാഥ് സിംഗ്

ജമ്മു കാശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനെതിരെ ഉണ്ടായ ചാവേറ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു.ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകി.സൈനികരുടെ മൃതദേഹം അടങ്ങിയ പെട്ടികള്‍ ജമ്മുകാശ്മീര്‍ ഡിജിപിയും, രാജ് നാഥ് സിംഗും ചേര്‍ന്നാണ് ചുമന്നത്. പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീർ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാൻ കൂടിയത്.
ആക്രമണത്തിന്റെ പശ്ചാത്താലത്തിൽ കാശ്മീരിൽ കർഫു പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തെ കുറിച് എൻ ഐ എ സംഘം അന്വേഷണം തുടങ്ങി.
#WATCH: Home Minister Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier in Budgam. #PulwamaAttack pic.twitter.com/CN4pfBsoVr
— ANI (@ANI) February 15, 2019
ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന കാർ ബോംബ് ആക്രമണത്തിൽ 44 ജവാൻമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ട ജവാൻമാർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സിആർപിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്.
അതീവ ദുഃഖത്തിലാണ് മരിച്ച ജവാൻമാരുടെ കുടുംബങ്ങൾ. എന്നാൽ രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ഓരോരുത്തരെ കുറിച്ചും അഭിമാനം ഉണ്ടെന്ന് കുടുംബങ്ങൾ പ്രതികരിച്ചു.
Budgam: Union Ministers Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier. #PulwamaAttack pic.twitter.com/hF5CmYb1yR
— ANI (@ANI) February 15, 2019
പരിക്കേറ്റ നിരവധി ജവാൻമാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണ സഖ്യ ഇനിയും ഉയരുമോയെന്നുള്ള ആശങ്കയിലാണ് രാജ്യം. കനത്ത സുരക്ഷയിലാണ് ജമ്മു കാശ്മീർ. ആക്രമണത്തിൽ പ്രതിഷേധിച്ച് ജെ സി സി ഐ ബന്ധു പ്രഖ്യാപിച്ചതിനാൽ കടകൾ അടഞ്ഞു കിടക്കുകയാണ്. എട്ടു പേരടങ്ങുന്ന എൻ ഐ എ സംഘം ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here