സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രമാകും: ഇന്ത്യന്‍ അംബാസഡര്‍
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്റെ ഇന്ത്യ സന്ദര്‍ശനം പുതിയ ചരിത്രമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവദ്. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദ ബന്ധം കൂടുതല്‍ ദൃഢമാകും. വ്യവസായ, വാണിജ്യ രംഗത്ത് കൂടുതല്‍ സഹകരണത്തിന് സന്ദര്‍ശനം സഹായിക്കുമെന്നും അംബാസഡര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഈ മാസം 19, 20 തിയതികളിലാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ മുന്നോടിയായി വിവിധ മേഖലകളില്‍ ഒപ്പുവെക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഇത് വിജയകരമാണ്. സൗദിയില്‍ നിന്നുളള ഉന്നത തല സംഘത്തില്‍ മന്ത്രിമാരും വ്യവസായ പ്രമുഖരും അനുഗമിക്കുമെന്നും അംബാസഡര്‍ അഹമദ് ജാവേദ് പറഞ്ഞു.
കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ കരാറുകള്‍ ഒപ്പുവെക്കും. ശാസ്ത്രം, സാങ്കേതിക വിദ്യ, കാര്‍ഷിക മേഖല, സ്‌പേസ്, സുരക്ഷ, പ്രതിരോധം. തീവ്രവാദ വിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെക്കുന്നതെന്നും അംബസഡര്‍ വ്യക്തമാക്കി. 1955ല്‍ കിംഗ് സൗഊദിന്റെ ഇന്ത്യാ സന്ദര്‍ശനം മുതല്‍ ഇരു രാഷ്ട്രങ്ങളും അടുത്ത സൗഹൃദ രാജ്യങ്ങളാണ്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ സൗദി സന്ദര്‍ശനം കൂടുതല്‍ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
Read More: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം; സൗദി അറേബ്യ
സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. കൂടുതല്‍ ഹജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ അവസരവും ഒരുക്കിയിട്ടുണ്ട്. സൗദി വിഷന്‍ 2030 പദ്ധതി പ്രകാരം നടപ്പിലാക്കുന്ന നിരവധി വന്‍കിട പദ്ധതികളില്‍ പങ്കാളിയാകാന്‍ ഇന്ത്യക്ക് അവസരം ഉണ്ട്.
സ്വദേശിവല്‍ക്കരണം, ആശ്രിതര്‍ക്കേര്‍പ്പെടുത്തിയ ലെവി എന്നിവ ഇന്ത്യക്കാരിലും പ്രതിഫലിച്ചിട്ടുണ്ട്. മുപ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here