ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍

rape

പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ കേരളത്തിലെത്തിച്ച് കാഴ്ച വെക്കുന്ന സംഘം തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കക്കാടംപൊയിലിലെ റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സനൽരാജിന്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് 3 പേർ പിടിയിലായത്. മലപ്പുറം ജില്ലയിലെ പുൽപ്പറ്റ സ്വദേശി പാലത്തിങ്കൽ മൻസൂർ,  ചീക്കോട് സ്വദേശി ബഷീർ,  കൊണ്ടോട്ടി സ്വദേശി വാവക്കാ എന്ന നിസാർ എന്നിവരാണ് പോലീസ് പിടിയിലായത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top