Advertisement

പുൽവാമ ഭീകരാക്രമണം; പ്രതിഷേധ സൂചകമായി കറാച്ചി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നും പിന്മാറി ജാവേദ് അക്തറും ഷബാന അസ്മിയും

February 15, 2019
6 minutes Read

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കറാച്ചി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്മാറി ജാവേദ് അക്തറും ഷബാന അസ്മിയും. പാകിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായാണ് പിന്മാറ്റം.

‘കറാച്ചി ആർട്ട്‌സ് കൗൺസിൽ ഷബാന ആസ്മിയേയും എന്നെയും രണ്ട് ദിനസത്തെ ലിറ്ററേച്ചർ കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. കെയ്ഫി ആസ്മിയും അദ്ദേഹത്തിന്റെ കവിതകളുമായിരുന്നു വിഷയം. 1965 ലെ ഇൻഡോ-പാക് യുദ്ധകാലത്ത് ‘ഓർ ഫിർ കൃഷൺ നെ അർജുൻ സേ കഹാ’ എന്ന കവിത എഴുതിയിരുന്നു’- ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു.

നിരവധി പേരാണ് ആക്രമത്തിൽ കടുത്ത അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭീകരവാദത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പ്രതികരിച്ചത്. ചാവേർ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകണമെന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീർ വ്യക്തമാക്കിയത്. നമുക്ക് വിഘടന വാദികളുമായി സംസാരിക്കാം, പാക്കിസ്ഥാനുമായും സംസാരിക്കാം. പക്ഷേ ഇത്തവണ ചർച്ച മേശയ്ക്ക് ചുറ്റുമിരുന്നു കൊണ്ടല്ലെന്നും അത് യുദ്ധക്കളത്തിലാണെന്നുമായിരുന്നു ട്വിറ്ററിൽ ഗൗതം ഗംഭീറിന്റെ പ്രതികരണം.

Read More‘ഈ വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും ഞാൻ സ്വർഗത്തിൽ ആയിരിക്കും’; പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരവാദികൾ പുറത്തിറക്കിയ വീഡിയോ

പുൽവാമയിലെ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിക്കുന്നതായും ട്വിറ്ററിൽ രേഖപ്പെടുത്തി. ധീരസൈനികരുടെ വീരചരമത്തിൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നാണ് മുൻ താരം വീരേന്ദർ സെവാഗ് പ്രതികരിച്ചത്. ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന, പ്രവീൺ കുമാർ, ഉൻമുക്ത് ചന്ദ്, ഹർഭജൻ സിംഗ്, മിതാലി രാജ് എന്നിവരും സൈനികർക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തി.ബോക്‌സിംഗ് താരങ്ങളായ വിജേന്ദർ സിങ്, മനോജ് കുമാർ, റെസ്‌ലിംഗ് താരം സാക്ഷി മാലിക് തുടങ്ങിയവരും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

Read More : പുൽവാമ ഭീകരാക്രമണം; ‘കോൺഗ്രസ് സർക്കാരിനൊപ്പം, ഈ അവസരത്തിൽ മറ്റ് ചർച്ചകൾ ഇല്ല’ : രാഹുൽ ഗാന്ധി

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ ഇന്നലെ വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top