Advertisement

മന്ത്രിസഭാ തീരുമാനങ്ങളിൽ കിരൺബേദി ഭരണഘടന വിരുദ്ധമായി ഇടപെടുന്നെന്ന് ആരോപിച്ച് പുതുച്ചേരിയിൽ നടക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക്

February 15, 2019
1 minute Read

മന്ത്രിസഭാ തീരുമാനങ്ങളിൽ ലെഫ്റ്റനൻറ് ഗവർണർ കിരൺബേദി ഭരണഘടന വിരുദ്ധമായി ഇടപെടുന്നെന്ന് ആരോപിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് ധർണ നടക്കുന്നത്.

സർക്കാരിനെ അട്ടിമറിക്കാൻ ലെഫ്റ്റനൻറ് ഗവർണർ ശ്രമം നടത്തുന്നെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഈ മാസം 21ന് വിഷയത്തിൽ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും പിന്നാലെ ബേദി ഡൽഹിയിലേക്ക് പോയതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

Read More : കിരൺ ബേദിയെ ഹിറ്റ്‌ലാറാക്കി പോസ്റ്റർ

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് പോയതെന്ന് ഗവർണർ വിശദീകരിച്ചെങ്കിലും അത് അംഗികരിക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. പ്രതിഷേധം കനത്തതോടെ കിരൺ ബേദി ഇന്ന് തിരിച്ചെത്തുമെന്നും ഇതോടെ സമരം താത്കാലികമായി അവസാനിപ്പിച്ച് 21ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാമെന്നുമാണ് മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിൽ ഉള്ള സംഘം കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top