പാക്കിസ്ഥാന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്

ഭീകരര്‍ക്ക് താവളമൊരുക്കരുതെന്നാണ് വൈറ്റ് ഹൗസ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കുമെന്നാണ് അമേരിക്കന്‍ അംബാസിഡര്‍ വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സഭയും എത്തിയിട്ടുണ്ട്. റഷ്യയും ഭീകരാക്രമണത്തെ അപലപിച്ചു. എന്‍ഐഎ സംഘം പുല്‍വാമയില്‍ എത്തി. ജവാന്‍മാരുടെ മൃതദേഹം എത്തിക്കാന്‍ പ്രത്യേക വിമാനം c17 ജാസിയാബാദില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി; രാജ്‌നാഥ് സംഗ് പുൽവാമയിലേക്ക് തിരിച്ചു
ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി സ്വീഡന്‍ സന്ദര്‍ശനം റദ്ദാക്കി. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും രംഗത്തെത്തി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണം; പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ
ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനിൽ തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാൽ മാലിക് ആരോപിച്ചു. ഭീകാരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
അതേസമയം ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കാണിച്ച് പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണിത്. അന്വേഷണം നടത്താതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയില്ല. പാക്കിസ്ഥാന്‍ എന്നും ഭീകരതയ്ക്ക് എതിരാണെന്നുമാണ് പത്രക്കുറിപ്പില്‍ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here