അതിര്‍ത്തിയില്‍ വീണ്ടും സ്ഫോടനം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. ജമ്മു കാശ്മീരിലെ രജൗരിയിലാണ് സ്ഫോടനം ഉണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍വെച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മേജര്‍ റാങ്കിലുള്ള സൈനികനാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ നിന്നും 1.5 കിമി അകത്തേക്ക് മാറിയാണ് ബോംബ് വെച്ചിരുന്നത്. രാജ്യത്തെ നടുക്കിയ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരാക്രമണം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സ്ഫോടനം നടക്കുന്നത്.
അതേസമയം, കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം കേരളത്തിലെത്തിച്ചു. ഉച്ചയ്ക്ക് 2.30 ന് നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി.
Read More : പുല്‍വാമ ഭീകരാക്രമണം; ഭീകരര്‍ ഉപയോഗിച്ചത് യൂറിയയെന്ന് എന്‍ഐഎ; 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയവര്‍ അന്ത്യാപചാരമര്‍പ്പിച്ചു.തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും റോഡു മാര്‍ഗം ഭൗതികശരീരം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി. വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം തൃക്കൈപറ്റ മുക്കംകുന്നിലെ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here