Advertisement

കാസര്‍കോ‍ട്ട് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

February 17, 2019
0 minutes Read
murder couple killed at idukki police official found dead

കാസർഗോഡ് കോൺഗ്രസ് പ്രവർത്തകന്‍ വെട്ടേറ്റ് മരിച്ചു. പെരിയ കല്യോട്ടെ കൃപേശ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്.  കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ജോഷി എന്നയാളെയാണ് ഗുരുതര പരിക്കുകളുമായി മംഗലാപുരത്ത് പ്രവേശിപ്പിച്ചിരിക്കുന്നത്.  ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ടത്. മരിച്ച കൃപേശിന് 19വയസ്സാണ് പ്രായം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top