സൗദിയിൽ നിന്നും അമ്പതിനായിരത്തോളം ഗാർഹിക തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായി റിപ്പോർട്ട്

സൗദിയിൽ നിന്നും അമ്പതിനായിരത്തോളം ഗാർഹിക തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായി റിപ്പോർട്ട് . ഇതിൽ കൂടുതലും മടങ്ങിയത് പുരുഷന്മാരാണെന്നെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സൗദിയിൽ നിന്നും ഏകദേശം അമ്പതിനായിരത്തോളം ഗാർഹിക തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
2018 അവസാനിക്കുമ്പോൾ സൗദിയിൽ 2 .37 ദശലക്ഷം ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ എഴുപത് ശതമാനവും പുരുഷന്മാരാണ് . അവശേഷിക്കുന്ന മുപ്പതു ശതമാനം വനിതാ ഗാർഹിക തൊഴിലാളികളാണ്. ഗാർഹിക തൊഴിലാളികൾക്ക് പ്രതിമാസം 430 കോടി റിയാൽ ആണ് സ്വദേശികൾ വേതനം നൽകി വരുന്നത്. 2018 മൂന്നാം പാദ വര്‍ഷം ആസ്പദമാക്കി നടത്തിയ പഠനത്തിൽ ഗാർഹിക തൊഴിലാളികളുടെ വേതനം 2 .3 ശതമാനം ഉയർന്നു വെന്നും വ്യക്തമാക്കുന്നു.സ്വദേശത്തേക്ക് മടങ്ങിയ വീട്ടു ജോലിക്കാരിലും കൂടുതൽ പുരുഷന്മാരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here