തന്റെ ഹൃദയത്തില്‍ തീ എരിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ഭീകരാക്രമണത്തില്‍ പശ്ചാത്തലത്തില്‍ തന്റെ ഹൃദയത്തില്‍ തീ എരിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെ ജനങ്ങളുടെയുള്ളില്‍ കത്തുന്ന അതേ തീ തന്റെയുള്ളിലും കത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ബറൗണിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . പുല്‍വാമയിലെ ആക്രണത്തിന് ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യത്തിന് ഇതിനായി എല്ലാ സ്വാതന്ത്യവും നല്‍കുന്നതായും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ 14 നാണ് കശ്മീരിലെ പുല്‍വാമയില്‍ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയായിരു ന്നു ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ ചാവേറായെത്തിയ ഭീകരന്‍ ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.തീവ്രവാദി സംഘടനയായ ജെയ്ഷെ മുഹമ്മദ് പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here