കുഞ്ഞുനെറ്റിയില്‍ മുത്തം തരാന്‍ അച്ഛന്‍ വരില്ലെന്നറിയാതെ ശിവമുനിയന്‍റെ അന്ത്യചുബനം

നൂറുകണക്കിന് ആളുകളെത്തുന്നത് രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സ്വന്തം പിതാവിന് അന്ത്യാഞജലി അര്‍പ്പിക്കാനാണെന്ന് രണ്ടു വയസ്സുകാരന്‍ ശിവമുനിയന് അറിയില്ല. ചേതനയറ്റ അച്ഛന്‍റെ മുഖത്ത് അവസാനമായി അവസാനമായി സ്നേഹ ചുംബനം നല്‍കിയതെന്തിനാണെന്നും ആ കുരുന്നിനറിയില്ല.
പൂര്‍ണ സൈനികബഹുമതികളോടെ അച്ഛന്‍റെ മൃതശരീരം സംസ്കരിച്ചപ്പോള്‍ എല്ലാമറിഞ്ഞ് നെഞ്ചുപൊട്ടിക്കരയുകയായിരുന്നു ശിവമുനിയന്‍റെ അമ്മ ഗാന്ധിമതി.ഭര്‍ത്താവിന്‍റെ മൃതദേഹത്തിനരികെ ശിവമുനിയനെ ചേര്‍ത്തു നിര്‍ത്തി കരയാന്‍ മാത്രമെ ഗര്‍ഭിണിയായ ആ അമ്മയ്ക്ക് കഴിഞ്ഞുളളൂ.
കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 44 ജവാൻമാരിൽ ഗാന്ധിമതിയുടെ ഭർത്താവ് ശിവചന്ദ്രനും ഉണ്ടായിരുന്നു. തമിഴ്നാടുകാരൻ ശിവചന്ദ്രന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തിന് കശ്മീരിൽ പോസ്റ്റിങ്ങ് ലഭിച്ചത്. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോൾ ശബരിമല ദർശനത്തിനും എത്തിയിരുന്നു.
ശിവചന്ദ്രൻറെ അച്ഛൻ ചിന്നയനും ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. രണ്ടു വർഷം മുൻപ് ജോലിസ്ഥലത്തു വെച്ചുണ്ടായ ഒരപകടത്തിൽ ചിന്നയ്യന് ഇളയ മകനെയും നഷ്ടപ്പെട്ടിരുന്നു. മകൻറെ പഴയ യൂണിഫോം ധരിച്ചാണ് അദ്ദേഹം സംസ്കാരച്ചടങ്ങുകൾക്ക് എത്തിയത്.
സഹോദരി ജയചിത്രയുടെ ഏക ആശ്രയവും ശിവചന്ദ്രനായിരുന്നു. അദ്ദേഹത്തിന് ജോലി ലഭിക്കുന്നതു വരെ ഒരു ചെറിയ കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്. നേഴ്സിങ്ങ് ബിരുദധാരിയാണ് ഗാന്ധിമതി. സർക്കാർ മുൻകൈയെടുത്ത് ഒരു ജോലി നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here