പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം; വീഡിയോ

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെയുള്ള വികാരം ശക്തമായിരിക്കെ, അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം. പാക്കിസ്ഥാനോട് ചേര്‍ന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സര്‍വ സന്നാഹങ്ങളുമായി വ്യോമസേന യുദ്ധപരിശീലനം നടത്തി.
#WATCH Vayu Shakti 2019, firepower demonstration of the Indian Air Force at Pokhran Range in Rajasthan. pic.twitter.com/sdSV5ZxC2n
— ANI (@ANI) February 16, 2019
രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയിലായിരുന്നു ഇന്നലെ വൈകീട്ട് വ്യോമസേനയുടെ പ്രകടനം നടന്നത്. 137 വിമാനങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാന്‍ സേന പൂര്‍ണ്ണസജ്ജരാണെന്ന് പ്രകടനത്തിന് പിന്നാലെ വിലയിരുത്തി. സുഖോയ് 20 ഐകെഐ, മിറാഷ് 2000 മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് പരിശീലന പറക്കലില്‍ പങ്കെടുത്തത്.
രാജ്യം ഏല്‍പ്പിക്കുന്ന ഏത് ദാത്യമായാലും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. നേരിട്ടുള്ള യുദ്ധത്തിലൂടെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ശത്രുക്കള്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.
Read more: ചുരുങ്ങിയ സമയം കൊണ്ട് മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി ആയ ഗാസി, പുല്‍വാമയിലെ ‘മുഖ്യസൂത്രധാരന്‍’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here