ചുരുങ്ങിയ സമയം കൊണ്ട് മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി ആയ ഗാസി, പുല്‍വാമയിലെ ‘മുഖ്യസൂത്രധാരന്‍’

പുല്‍വാമയില്‍ 44 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ ഗാസി അബ്ദുള്‍ റഷീദ് ആണെന്നാണ് ജമ്മു കശ്മീരിലെ ഇന്റലിജയന്‍സ് ഏജന്‍സികള്‍ വിലയിരുത്തുന്നത്. ആക്രമണത്തില്‍ ചാവേറായ ആദില്‍ അഹമ്മദ് ദറിനെ പരിശീലിപ്പിച്ചതുള്‍പ്പെടെ ജെയ്‌ഷെ മുഹമ്മദിന്റെ ഒഴിച്ചുകൂട്ടാന്‍ കഴിയാത്ത ഘടകമായി മാറിയിരിക്കുകയാണ് ഗാസി. ജെയ്‌ഷെയുടെ തലവന്‍ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി ആയി ഗാസി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. ഭാരിച്ച പല ഉത്തരവാദിത്തങ്ങളും മസൂദ് ഗാസിയെ വിശ്വാസ പൂര്‍വം ഏല്‍പിച്ചു. ജെയ്‌ഷെ മുഹമ്മദിന്റെ ഭാഷയില്‍ ഏല്‍പ്പിച്ച ജോലികളെല്ലാം ഗാസി ‘ഭംഗിയായി’ നിര്‍വഹിച്ചു.
താലിബാനില്‍ സൈനിക പരിശീലനത്തിനായി ഗാസി എത്തുന്നത് 2008 ലായിരുന്നു. തുടര്‍ന്ന് 2010 ല്‍ പാക്കിസ്ഥാനിലെ വാസിരിസ്ഥാനില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമാകാന്‍ ഗാസി എത്തി. വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഘടനയുടെ അഭിവാജ്യ ഘടകമായി ഗാസി മാറുകയായിരുന്നു. മസൂദ് അസ്ഹറിന്റെ വിശ്വസ്ഥനായ പോരാളി.
Read also: ഇവന്‍ പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്ത ചാവേര്‍; ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത് കഴിഞ്ഞ വര്‍ഷം
ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലിള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഗാസിയാണ്. അനന്തരവന്മാരായ താല റഷീദിനേയും ഉസ്മാനേയും സൈനികര്‍ കൊലപ്പെടുത്തിയതിന്റെ പക തീര്‍ക്കാന്‍ മസൂദ് അയച്ചത് ഗായിയെ ആയിരുന്നു. 2017, 2018 കാലഘട്ടത്തില്‍ പുല്‍വാമയിലെ, ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്‌ഫോടനം നടന്ന അതേ സ്ഥലത്ത് ഗാസി എത്തി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് തൊട്ടുമുന്‍പ് പുല്‍വാമയിലെ രക്തിപോറ ഗ്രാമത്തില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതിന് നേതൃത്വം നല്‍കിയ ഗാസി അന്ന് സൈനികരുടെ പിടിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ഗാസിയായിരുന്നു. സൈനികന്‍ എച്ച് വി ബലിജിത്തിന് ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
തെക്കന്‍ കശ്മീരില്‍ ജനങ്ങള്‍ക്കിടയില്‍ ജെയ്‌ഷെ മുഹമ്മദിന് മികച്ച സ്വാധീനമാണുള്ളത്. സംഘടനയിലേക്ക് ജനങ്ങളെ ചേര്‍ക്കാന്‍ വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങലാണ് ഗാസിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കശ്മീരില്‍ പടര്‍ന്നുപിടിക്കുന്ന ജെയ്‌ഷെയുടെ വേരുകള്‍ അറക്കാനാണ് സെക്യൂരിറ്റി ഏജന്‍സികളുടെ ശ്രമം, ഒപ്പം ഗാസിയെ വേരോടെ പിഴുതെറിയാനും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here