Advertisement

LDF, UDF വോട്ടുകളിൽ വിള്ളൽ; വോട്ട് ഉയർത്തി ബിജെപി, കളം പിടിച്ച് അൻവർ

3 hours ago
2 minutes Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ. അൻവർ ഒന്നാം റൗണ്ടിൽ ഒറ്റയ്ക്ക് നേടിയത് 1558 വോട്ട്. ബിജെപി ക്ക്‌ ഒന്നാം റൗണ്ടിൽ 79 വോട്ടിന്റെ കുറവ്. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ ബിജെപി വോട്ട് ഉയർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയത് 1367 വോട്ടുകൾ. ഇത്തവണ 1800 ന് അടുത്ത് വോട്ട് നേടി.

2021 ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 2021ൽ യുഡിഎഫിന് 4,770 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 3614 വോട്ടായി കുറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മത്സരിച്ചപ്പോൾ 4895 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എൽ‍ഡിഎഫ് വോട്ട് 3195 ആയി കുറഞ്ഞു.

Read Also: ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത്‌ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 2306 പിന്നിട്ടിരുന്നു. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Story Highlights : Nilambur By election Lose in LDF and UDF votes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top