Advertisement

സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നു; ഡീൻ കുര്യാക്കോസ്

February 18, 2019
1 minute Read

സിപിഎം സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു . സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവൻ നഷ്ടമായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുരിയാക്കോസ് പറഞ്ഞു. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താൽ ആഹ്വാനം ചെയ്തത്.

Read Moreയുവാക്കള്‍ക്ക് അവസരം; ഡീന്‍ കുര്യാക്കോസിനെ പിന്താങ്ങി ശശി തരൂര്‍

എവിടെയും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ സംയമനം വിട്ട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ യൂത്ത് കോൺഗ്രസിന് സംവിധാനം ഉണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ജനവികാരവും പ്രവര്‍ത്തകരുടെ വികാരവും ഉൾപക്കൊള്ളേണ്ട ബാധ്യത ഉണ്ടെന്നും അത് ഉൾക്കൊണ്ടാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചതെന്നും ഡീൻ കുര്യാക്കോസ് വിശദീകരിച്ചു .മിന്നൽ ഹര്‍ത്താലിന്റെ പേരിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തന്നെ നേരിടുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top