പെരിയയിലെ ഇരട്ടക്കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ഇന്നലെ കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്മെൻറ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികളെ കുറിച്ച് പ്രാഥമിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് സൂചന. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി കല്യാട്ടെത്തിക്കുന്ന ഇരുവരുടെയും മൃതദേഹങ്ങൾ വൈകീട്ടോടെയാണ് സംസ്കരിക്കുക.
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
കൊല്ലപ്പെട്ട കൃപേഷ് ശരത് എന്നിവരുടെ വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡൻറ് മല്ലപ്പള്ളി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളും സന്ദർശിക്കും.
കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം
കൊലപാതകത്തിന്റെ പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here