കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം

മലപ്പുറം കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിലേക്ക് ആയുധധാരികളായ സി പി എം പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.
Read More: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; കത്തിയുടെ പിടി ലഭിച്ചു
മുപ്പതിലധികം പ്രവര്‍ത്തകരായിരുന്നു പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത്. പ്രകടനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെയായിരുന്നു ആക്രമണം. പ്രകടനത്തിന് ശേഷം മടങ്ങിപ്പോവുകയായിരുന്ന പ്രവർത്തകരെ ആയുധങ്ങളുമായി എത്തിയ സി പി ഐ എം – സിഐടിയു പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി,അഷ്റഫ് പാറക്കോത്ത്, നിതീഷ് എന്നിവർക്കാണ് പരിക്കേറ്റ്. ആരുടേയും പരിക്ക് സാരമുള്ളതല്ല. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ പ്രവര്‍ത്തകരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here