പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; കത്തിയുടെ പിടി ലഭിച്ചു

ഇന്നലെ രാത്രി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആക്രമണം നടന്ന സ്ഥലത്ത് പോലീസിന്റെ പരിശോധന പുരോഗമിക്കുന്നു. കൊല്ലപ്പെട്ടവര്‍ എത്തിയ ബൈക്കിന് സമീപത്ത് നിന്നും പോലീസിന് ഒരു കത്തിയുടെ പിടിയും രണ്ട് മൊബൈല്‍ ഫോണുകളും ലഭിച്ചിട്ടുണ്ട്. പോലീസിന് പുറമെ ഫോറന്‍സിക് സംഘവും ഡോഗ് സ്വാഡും ഇവിടെ പരിശോധന നടത്തുകയാണ്.
ഇന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഹർത്താൽ
ഡിവൈഎസ്പി പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. ഇദ്ദേഹം അല്‍പസമയത്തിനകെ ഇവിടെ എത്തും. പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കൃപേഷ്, ജോഷി എന്നിവരാണ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേഷ് ആണ് ആദ്യം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജോഷിയ്ക്കും മാരകമായി വെട്ടേറ്റിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധത്തിന്റെ പിടിയാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
ഹര്‍ത്താൽ: കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം
കാറിൽ എത്തിയ സംഘം ഇവരെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്നംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. സിപിഎമ്മാണ് ആക്രമണത്തിന് പിന്നില്‍ എന്ന് യുഡിഎഫ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കാസര്‍കോഡ് ജില്ലയില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മരിച്ച ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റ് ആണ്.
സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇവരെന്നും സൂചനയുണ്ട്. മരിച്ച കൃപേശിന് 19വയസും ജോഷിയ്ക്ക് 21വയസ്സുമാണ് പ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here