ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാജ്യത്തിന് വേണ്ടി 44 ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ ആരും ഹർത്താൽ നടത്തി കണ്ടില്ലല്ലോ എന്നും പിന്നെന്തിന് രാഷ്ട്രീയ കൊലപാതകത്തിന് ഹർത്താൽ നടത്തുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസുറുദ്ദീൻ ചോദിച്ചു. നിരന്തരം ഇത്തരത്തില്‍ ഹര്‍ത്താല്‍ നടത്തുന്നവരെ ഇലക്ഷനില്‍ ജയിപ്പിക്കണോ എന്ന് ആലോചിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു.
ഹര്‍ത്താല്‍; സംസ്ഥാനത്ത് വ്യാപകമായി വാഹനങ്ങള്‍ തടയുന്നു, ബസ്സുകള്‍ക്ക് നേരെ കല്ലേറ്
അതേസമയം കൊയിലാണ്ടിയിൽ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ . പി ശ്രീധരനെ സമരാനുകൂലികൾ കടക്ക് അകത്തിട്ടു പൂട്ടി. കോഴിക്കോട് മിഠായി തെരുവില്‍ പത്ത് മണിയോടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും കടകള്‍ സമരാനുകൂലികള്‍ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുന്നുണ്ട്.
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ കട കമ്പോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കെ എസ് ആർ ടി സി ബസുകള്‍ തടയുമെന്ന് യൂത്ത് കോണ്ഗ്രസ് അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങലിൽ വാഹനം തടഞ്ഞ 5 യൂത്ത്‌കോണ്‍ഗ്രസ് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. . കൊച്ചിയില്‍ പോലീസിന്റെ മുന്നില്‍ വച്ച് സമരാനുകൂലികള്‍ യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടു. പേരാമ്പ്രയിലും വാഹനങ്ങൾ തടഞ്ഞു. 11 മണിക്ക് യൂത്ത് കോണ്ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.തിരുവനന്തപുരം കള്ളിക്കാട്ടും വാഹനങ്ങൾ തടയുന്നു. കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. പയ്യോളിയിലും സ്വകാര്യ ബസ്സുകൾ തടഞ്ഞു. പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കോഴിക്കോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. കന്യാകുളങ്ങര, നെടുമങ്ങാട്, മലയന്‍കീഴ്, കോഴിക്കോട് മുക്കം എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. തിരൂരില്‍ വാഹനങ്ങള്‍ തടയാനുള്ള ശ്രമം തുടരുകയാണ്.തിരൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. മലപ്പുറം ചങ്ങരംകുളത്ത് ഹർത്താലനുകൂലികൾ വാഹനം തടയുന്നുണ്ട്. തിരൂർ ടൗണിലെ കടകൾ അടപ്പിക്കാൻ ശ്രമം നടന്നു.
കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം
പാലക്കാട് വാളയാറിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസി ബസിനും തമിഴ്നാട് ട്രാൻസ്പോർട്ട് ബസിനും നേരെയാണ് കല്ലേറുണ്ടായത്. ബസുകളുടെ ചില്ലുകൾ തകർന്നു. ആലുവ ദേശം കവലയിൽ ദേശീയ പാത ഉപരോധം തുടരുന്നു. ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
നാദാപുരം മേഖലയിൽ ഹർത്താൽ പൂർണമാണ്. നാദാപുരത്തും, തണ്ണീർപന്തലിലും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. നാദാപുരത്ത് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. കോഴിക്കോട് എരഞ്ഞിക്കലിൽ റോഡ് ഉപരോധത്തെ തുടർന്ന് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊച്ചി തോപ്പുംപ്പടിയിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here