Advertisement

പെരിയ ഇരട്ടകൊലപാതകം; കൃപേഷിന്റെയും ശരത് ലാലിന്റെയും സംസ്‌ക്കാരം നടന്നു

February 18, 2019
0 minutes Read

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും സംസ്‌ക്കാരം പെരിയ കല്യോട്ട് നടന്നു. ആയിരക്കണക്കിനാളുകളാണ് സംസ്‌ക്കാരചടങ്ങില്‍ പങ്കെടുത്തത്.

രാവിലെ 11 മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് പൂര്‍ത്തിയായത്.തുടര്‍ന്ന് കെപിസിസിയെ പ്രതിനിധീകരിച്ച് കെ സുധാകരനും ഡീന്‍ കുര്യാക്കോസും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

15 മിനിറ്റ് നേരം മോര്‍ച്ചറി വരാന്തയിലും തുടര്‍ന്ന് തൃക്കരിപ്പൂരും കാലിക്കടവും ചെറുവത്തൂരും നീലേശ്വരത്തും കാഞ്ഞങ്ങാടും പെരിയയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.എല്ലായിടത്തും നൂറുകണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ട കൃപേഷിനേയും ശരത്തിനേയും ഒരു നോക്ക് കാണാന്‍ എത്തിയത്.വിലാപയാത്ര പെരിയ പിന്നിട്ട് സംസ്‌ക്കാരം നടക്കുന്ന കല്യാട്ട് എത്തിയതോടെ പ്രവര്‍ത്തകരുടെ വികാരം അണപൊട്ടി.

വിലാപയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ കല്യാട്ടും പെരിയയിലും വ്യാപകസംഘടര്‍ഷങ്ങള്‍ അരങ്ങേറി.പ്രവര്‍ത്തകര്‍ കടകള്‍ തല്ലിപ്പൊളിക്കുകയും റോഡില്‍ തീയിടുകയും ചെയ്തു.പോലീസ് ഏറെ പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top