ഹര്‍ത്താലിന്റെ നേതാവാര്; ഹൈക്കോടതി

ഹര്‍ത്താലിന് എതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നേതാവ് ആരാണെന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഡീന്‍ കുര്യാക്കോസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് സര്‍ക്കാര്‍ ഹൈക്കോടതിയിക്ക് കൈമാറി. ഹര്‍ത്താലില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തരുതെന്നും കോടതി പറഞ്ഞു.
മോഡൽ പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റി വയ്ക്കേണ്ടി വന്നു. ഹർത്താലിനെ നേരിടാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഡിജിപി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളിൽ എത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും കക്ഷികൾ ഹർത്താൽ ആഹ്വാനം ചെയ്താലും സർക്കാർ സർവീസുകൾ നിർത്തിവയ്ക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
Read More: ഹര്‍ത്താലിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് നിഷേധാത്മക സമീപനമെന്ന് യൂത്ത് കോണ്‍ഗ്രസ്
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. കോടതിയലക്ഷ്യത്തിനാണ് കെസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാത്തതിന്‍റെ പേരിലാണ് കോടതി കേസെടുത്തിരിക്കുന്നത്.
Read More: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴുദിവസം മുന്‍പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കവെയാണ് അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here