കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ അമിത് ഷാ എത്തുന്നു

കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ അമിത് ഷാ എത്തുന്നു. ഫെബ്രുവരി 22ന് പാലക്കാടാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പരിപാടി. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുമായും എന്‍എസ്എസ് പ്രതിനിധികളുമായും അമിത്ഷാ ചര്‍ച്ച നടത്തും.
പാലക്കാട്, ആലത്തൂര്‍, പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ എത്തുന്നത്. പിന്നാലെ അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ബിജെപി സംസ്ഥാന സമിതി ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം, ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ എന്നിവ ചര്‍ച്ചയാകും. തിരുവനന്തപുരം ഉള്‍പ്പെടെ ബിജെപി എ ക്ലാസ് പട്ടികയില്‍ പെടുത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് യോഗം അന്തിമ തീരുമാനമെടുക്കും.
ബിഡിജെഎസ് നേതൃത്വവുമായി അമിത്ഷാ ചര്‍ച്ചകള്‍ നടത്തിയേക്കും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാകാന്‍ ഇടയുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താന്‍ നീക്കമുണ്ട്. എന്‍എസ്എസിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അവരുടെ അഭിപ്രായവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here