കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ഡി എ വര്‍ധന;മുത്തലാക്കില്‍ വീണ്ടും ഓര്‍ഡിനന്‍സ്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജീവനക്കാര്‍ക്കും പെന്ഷന് പറ്റുന്നവര്‍ക്കും ഗുണകരമാകുന്നതാണ് തീരുമാനം. നിലവിലുള്ള ഒമ്പത് ശതമാനം ഡിഎക്കൊപ്പമാണ് പുതിയ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക. സര്‍ക്കാരിന് 9200 കോടിരൂപയാണ് ഡിഎ വര്‍ധനയിലൂടെയുള്ള ബാധ്യത. അര ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇപ്പോഴത്തെ ഡി എ വര്‍ധന ഗുണം ചെയ്യും. ഏഴാം ശമ്പളക്കമ്മീഷന് നിര്‍ദേശം അനുസരിച്ചാണ് ഡിഎ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചത്.
നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികള്‍ നിരോധിക്കാനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഭവന നിര്‍മ്മാണ പദ്ധതി അനുസരിച്ച് 1.95 കോടി വീടുകള്‍ നിര്‍മ്മിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.അതേ സമയം മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കാനുള്ള ഓര്‍ഡിനന്‍സ് വീണ്ടുമിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. മുത്തലാക്ക് ഓര്‍ഡിനന്‍സ് ഇറക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
Read Also: തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി; അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്കി
മൂന്ന് തവണ തലാഖ് ചൊല്ലിയില്‍ ബന്ധം വേര്‍പ്പെടുത്താവുന്ന രീതിയാണ് മുത്തലാഖ്.മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും മുത്തലാഖ് അനുവദിക്കാതിരിക്കുന്നത് ഖുറാന് തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും മുത്തലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നേരത്തെ അലഹാബാദ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നല്കുന്ന മൗലികാവകാശത്തിന് മുകളിലല്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here