Advertisement

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് പിന്തുണയറിയിച്ച് ഇസ്രയേല്‍; സാങ്കേതിക വിദ്യകളടക്കം കൈമാറാന്‍ തയ്യാര്‍

February 19, 2019
1 minute Read

ഉറ്റസുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഉപാധികളില്ലാതെ പിന്തുണയ്ക്കാമെന്നും ഇതിനായി സാങ്കേതിക വിദ്യകളടക്കം കൈമാറാമെന്നും അറിയിച്ച് ഇസ്രയേല്‍. ഭീകരവാദം ഇന്ത്യ മാത്രം നേരിടുന്ന ഭീഷണിയല്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പരമാവധി സഹായം വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്ക വാര്‍ത്താ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭീകരവാദമെന്നത് ഇസ്രയേലും നേരിടുന്ന വിപത്താണ്.

Read Also: ‘ഞാനൊരു യന്ത്രത്തെ പോലെ എല്ലാം അനുസരിച്ചു’; വർഷങ്ങളോളം വൈദികനിൽ നിന്നനുഭവിച്ച പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി

അടുത്ത സുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇസ്രായേല്‍ പരമാവധി സഹായിക്കും. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന് സാങ്കേതിക വിദ്യകളും വിവരങ്ങളും കൈമാറാന്‍ സന്നദ്ധമാണെന്നും ഇസ്രയേല്‍ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യ വിലമതിക്കാനാകാത്ത സുഹൃത്താണെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നോട് സംസാരിച്ചിരുന്നതായും സ്ഥാനപതി അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു.

Read Also: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിവില്ല; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യന്‍ സുരക്ഷ സേനയ്ക്കും ജനങ്ങള്‍ക്കൊപ്പവും ഇസ്രയേല്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കിയ ഇസ്രയേല്‍ പ്രധാനമന്ത്രി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായും അറിയിച്ചു.
ഇസ്രയേലിന് പുറമേ അമേരിക്ക , ബ്രിട്ടന്‍ , അഫ്ഗാനിസ്ഥാന്‍ , ശ്രീലങ്ക,മാലിദ്വീപ് , നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും പാക് ഭീകരാക്രണത്തെ അപലപിച്ചും ഇന്ത്യക്ക് പിന്തുണയറിയിച്ചും രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top