Advertisement

പുല്‍വാമ ആക്രമണത്തിലെ പങ്ക് വെളിപ്പെടുത്തി പാക് മന്ത്രി

October 29, 2020
2 minutes Read

പുല്‍വാമ ആക്രമണത്തിലെ പങ്ക് വെളിപ്പെടുത്തി പാക് മന്ത്രി ഫവാദ് ചൗധരി. ആക്രമണം നേട്ടമാണെന്നും ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്നും ഫവാദ് ചൗധരി പാക് ദേശീയ അസംബ്ലിയില്‍ പറഞ്ഞു. വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ഫവാദ് ചൗധരിയുടെ പ്രസ്താവന.

ഇന്ത്യക്കാരെ അവരുടെ വീട്ടില്‍ വച്ചു തന്നെ തട്ടി. പുല്‍വാമ ഞങ്ങളുടെ നേട്ടമാണ്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്. ഇതായിരുന്നു പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന. രണ്ട് വര്‍ഷത്തിന് ശേഷം പാക് മന്ത്രി തന്നെയാണ് ഇക്കാര്യം പാക് ദേശീയ അസംബ്ലിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ പ്രസ്താവന ബഹളത്തിന് കാരണമായതോടെ മന്ത്രി തന്നെ പ്രസ്താവന മാറ്റിമറിക്കാന്‍ ശ്രമം നടത്തി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ നേരത്തെ ഉയര്‍ത്തിയതാണ്. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഇന്ത്യന്‍ വ്യേമ സേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് പാക് പാര്‍ലമെന്റില്‍ പറഞ്ഞത് ഇന്നലെ പുറത്ത് വന്നിരുന്നു. തീവ്രവാദത്തെ വളത്തുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യമെന്നും, പാകിസ്താന്റെ ഇടപെടലുകള്‍ മറച്ചുവെക്കാന്‍ കഴിയുന്നതല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

Story Highlights pakistan minister admits to imran govt role in pulwama attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top