Advertisement

24 IMPACT; ഹയർ സെക്കണ്ടറിയിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപിയിൽ പാഠപുസ്തകം അച്ചടിച്ചു തുടങ്ങി; മന്ത്രി വി ശിവൻകുട്ടി

20 hours ago
2 minutes Read
v sivankutty (1)

ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപി പുസ്തകം അച്ചടിച്ചു തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രെയിൽ ലിപി ഹയർ സെക്കണ്ടറിയിൽ പാഠപുസ്തകം ഇല്ലാത്തതിനാൽ പ്രതിസന്ധി അനുഭവിക്കുന്ന കോഴിക്കോട് ആയിഷ സമിഹയുടെ ദുരിതം കഴിഞ്ഞ ദിവസം ട്വന്റി ഫോർ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം. 24 IMPACT.

കാഴ്‌ച പരിമിതിയുള്ള ആയിഷക്ക് പത്താം ക്ലാസ്സ് വരെയുള്ള പഠനം ഏറെ സുഗമായിരുന്നു. എന്നാൽ പ്ലസ് വണിലേക്ക് പ്രവേശിച്ചതോടെ ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകം ഇല്ലാത്തതിനാൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് പഠനം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നതായിരുന്നു വാർത്ത.ആയിഷയുടെ ഈ ദുരിതം ട്വന്റി ഫോർ വാർത്തയാക്കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ.

ഇതുവരെ പത്താം ക്ലാസ് വരെ മാത്രമായിരുന്നു ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ അച്ചടിച്ചിരുന്നത്.ഇത് ആദ്യമായാണ് ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും ബ്രെയിൽ ലിബിയിലുള്ള പുസ്തകം സർക്കാർ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്. മന്ത്രിയുടെ വാക്കുകളെ ഏറെ സന്തോഷത്തോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.

Story Highlights : Higher secondary schools have started printing textbooks in Braille for the visually impaired; Minister V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top