‘അദ്ഭുതമൊന്നും പ്രതീക്ഷിക്കരുത്’; പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബന്ദേല്‍ഖണ്ഡ് മേഖലയില്‍ കോണ്‍ഗ്രസ് അണികളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
Read more: രാഷ്ട്രീയം പറയുന്നില്ല; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കി പ്രിയങ്ക
മുകളില്‍ നിന്ന് കൊണ്ട് തനിക്ക് അത്ഭുതമൊന്നും കാണിക്കാന്‍ സാധിക്കില്ല. ബൂത്ത് തലം മുതലുള്ള അണികളുടെ പിന്തുണ ഉറപ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുവെന്ന് പറഞ്ഞ അനുയായികള്‍ റാണി ലക്ഷ്മി ഭായിയുടെ പ്രതിമ പ്രിയങ്കയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ലക്നൗവില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ് പ്രിയങ്ക ഗാന്ധി. കൂടിക്കാഴ്ചയ്ക്കിടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക വിലയിരുത്തി.
ഫെബ്രുവരിയിലാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here