വിതുര പീഡനം; മുന്‍ ഇമാം കൊച്ചിയിലെന്ന് സൂചന

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തപ്പെട്ട മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി കൊച്ചിയിലെന്ന് സൂചന. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിട്ട വിവരം നല്‍കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് പറയുന്നു. ഇമാം ബംഗളൂരുവില്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഖാസിമിയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നില്ല.
മുന്‍ ഇമാം പീഡിപ്പിച്ചുവെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടി. ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നല്‍കിയ മൊഴി പെണ്‍കുട്ടി പൊലീസിനോട് ആവര്‍ത്തിച്ചു. മുന്‍ ഇമാമിനെതിരെ ഇത് ശക്തമായ തെളിവാവ്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം തെളിഞ്ഞതും ഖാസിമിക്ക് തിരിച്ചടിയാണ്. തെളിവുകള്‍ക്കായി ഖാസിമിയുടെ ഇരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. ഖാസിമി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസാണ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. സംഭവത്തില്‍ ഇമാമിന്റെ സഹോദരനെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഖാസിമിയെ ഒളിവില്‍ കഴിയാനും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here