Advertisement

ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്; വീഡിയോ

February 19, 2019
5 minutes Read

ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു. സൂര്യകിരണ്‍ ജെറ്റുകളാണ് പരിശീലനത്തിനിടെ കൂട്ടിയിടിച്ചത്. രണ്ട് പൈലറ്റുമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് സാരമായ പരിക്കുണ്ട്. പറന്നുയര്‍ന്ന ശേഷം കൂട്ടിയിടിച്ച വിമാനങ്ങള്‍ തീ പിടിച്ച് താഴെവീഴുകയായിരുന്നു.

ചൊവ്വാഴ്ച 11.50 ഓടെയായിരുന്നു സംഭവം. നോര്‍ത്ത് ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലായിരുന്നു സംഭവം. നാളെ മുതല്‍ 24 വരെ നടക്കാനിരിക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി പരിശീലിക്കുന്നതിനിടെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ ഉണ്ടായിരുന്ന കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top