കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് കോടിയേരി

കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സിപിഎം രാഷ്ട്രീയ കൊലപാതകത്തിന് എതിരാണ്. തെറ്റായ ആളെയാണോ പ്രതി ചേര്‍ത്തത് എന്ന് പരിശോധിക്കാനുള്ള അധികാരം പാര്‍ട്ടിയ്ക്കുണ്ട്. നിരവധി ആളുകളെ കേസില്‍ പ്രതിചേര്‍ക്കാറുണ്ട് പ്രതിചേര്‍ത്താല്‍ ഉടനെ കുറ്റവാളിയാകില്ല. പെരിയിയില്‍ നടന്ന കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്നും കോടിയേരി വ്യക്തമാക്കി.
ഇലക്ഷന്‍ അടുത്ത് വരുമ്പോള്‍ രാഷ്ട്രീയ ബോധം ഉള്ള ആരും ഇങ്ങനെ ചെയ്യില്ല. നയാപൈസയുടെ രാഷ്ട്രീയ ബോധമില്ലാത്തവരാണ് ആക്രമത്തിന് പിന്നില്‍. അത് കൊണ്ട് അവര്‍ക്ക് യാതൊരു അംഗീകാരത്തിന്റേയും ആവശ്യമില്ല. എത്രയായാലും പ്രതികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അവരെ പാര്‍ട്ടി വച്ച് പൊറുപ്പിക്കയോ സംരക്ഷിക്കുകയോ ഇല്ല. എല്ലാ കൊല്ലപ്പെട്ട വീടുകളും മുഖ്യമന്ത്രി സന്ദര്‍ശിക്കണം എന്ന് പറയുന്നത് പ്രായോഗികമല്ലെന്നും കോടിയേരി വ്യക്തമാക്കി.
സിപിഎമ്മുകാരോട് ആക്രമണത്തില്‍ പങ്കാളികളാകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉള്‍ക്കൊള്ളാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. കൊല നടന്ന പ്രദേശത്ത് സംഘര്‍ഷ ബാധിത പ്രദേശമായിരുന്നു. കൊലപാതക രാഷ്ട്രീയത്തോട് സിപിഎമ്മിന് യോജിപ്പില്ല. കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരണപ്പെട്ടവരില്‍ കൂടുതലും ഇടത് പക്ഷ അനുഭാവികളാണ്. കുഞ്ഞനന്തന്‍ നിരപരാധിയാണെന്നും കോടിയേരി വ്യക്തമാക്കി. കുഞ്ഞനന്തന് ടിപി വധത്തില്‍ പങ്കില്ലെന്നും പോലീസ് പ്രതികള്‍ ആക്കുന്ന എല്ലാവരും കുറ്റവാളികളല്ലെന്നും കോടിയേരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here