വി വി വസന്തകുമാറിന്റെ കുടുംബ വീട്ടില്‍ മമ്മൂട്ടിയെത്തി

പുല്‍വാമയില്‍ തീവ്രവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി തൃക്കേപ്പറ്റയിലെ വസന്തകുമാറിന്റെ കുടുംബവീട്ടിലെത്തിയത്. നടന്‍ അബു സലീം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വസന്തകുമാറിന്റെ ഭാര്യ ഷീനയേയും, അമ്മയേയും മക്കളേയും സന്ദര്‍ശിച്ച മമ്മൂട്ടി വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചനയും നടത്തി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയത്. ഇങ്ങോട്ട് നടന്നാണ് താരം എത്തിയത്.
ReadMore:വസന്തകുമാറിന്റെ കുടുംബത്തിന് 25ലക്ഷം നല്‍കും
ഒരു മണിക്കൂറോളം നേരം ഇവിടെ ചെലവഴിച്ചാണ് നടന്‍ മടങ്ങിയത്.
വ്യാഴാഴ്ചയാണ് വസന്തകുമാര്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിച്ച മൃതദേഹം രാത്രിയോടെയാണ് സംസ്കരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here