ഷുക്കൂർ വധക്കേസ്; വാദം എറണാകുളത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി

ഷുക്കൂർ കേസിൽ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽ മാറ്റണമെന്ന് സി ബി ഐയുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി.
ReadMore: ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം
പ്രതിഭാഗവും ഫെബ്രുവരി 14ന് ഈ വാദത്തെ എതിര്‍ത്തിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ കോടതിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. പി ജയരാജൻ, ടി വി രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. തെളിവുകളോ സാക്ഷികളോ ഇല്ലാതെയാണ് സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയതെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നം അതിനാൽ പ്രതി പട്ടികയിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്നാണ് വിടുതൽ ഹർജിയിലെ ആവശ്യം.
Read More: ഷൂക്കൂറിനെ ‘കൈകാര്യം’ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത് പി ജയരാജനും, ടിവി രാജേഷുമെന്ന് കുറ്റപത്രം
കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന് എതിരെ കൊലക്കുറ്റം ചുമതി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. . ജയരാജനും ടി.വി.രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here