പറഞ്ഞ വാക്കു പാലിച്ചില്ല; ബിജെപി സര്‍ക്കാരിനെതിരെ വീണ്ടും ലോങ് മാര്‍ച്ചിനൊരുങ്ങി അഖിലേന്ത്യ കിസാന്‍സഭ

പറഞ്ഞ വാക്കു പാലിക്കാന്‍ മെനക്കെടാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വീണ്ടും ലോങ് മാര്‍ച്ചിനൊരുങ്ങി അഖിലേന്ത്യ കിസാന്‍ സഭ. രണ്ടാം ഘട്ട ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും. വൈകീട്ട് നാല് മണിയോടെയാണ് മാര്‍ച്ച് ആരംഭിക്കുക.
നാസിക്കില്‍ നിന്നും ആരംഭിച്ച് ഈ മാസം 27ന് മുംബൈയില്‍ കര്‍ഷക റാലി അവസാനിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാസിക്കില്‍ നിന്ന് കര്‍ഷകര്‍ കാല്‍നടയായി മുംബൈയിലേക്ക് നടത്തിയ റാലിയില്‍ നല്‍കിയ ഉറപ്പുകള്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും കര്‍ഷകര്‍ രംഗത്തിറങ്ങുന്നത്.
പെന്‍ഷന്‍, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതിതളളല്‍, ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കര്‍ഷകരുടെ കൃഷി ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 23 ജില്ലകളില്‍ നിന്നും അമ്പതിനായിരത്തോളം വരുന്ന കര്‍ഷകരായിരിക്കും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുക. എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കര്‍ഷകര്‍ പിന്നിടും.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കാര്‍ഷിക സമരത്തില്‍ പല ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
Farmers led by @KisanSabha will commence on a 2nd #KisanLongMarch against the betrayal of farmers by the Fadnavis-led BJP govt today, Feb 20 at 4.00 pm from Mumbai Naka, Nashik. pic.twitter.com/Zke3ldsRDu
— CPI (M) (@cpimspeak) February 20, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here