Advertisement

പൊന്നാനിയിലെ മത പരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു

February 21, 2019
2 minutes Read

പൊന്നാനിയിലെ മത പരിവർത്തന കേന്ദ്രമായ മൗലത്തുൽ ഇസ്ലാം സഭയിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു. കാസർഗോഡ് നിന്ന് മതം മാറാൻ വന്ന യുവതിയുടെ അഞ്ചര വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പൊന്നാനി പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ  ചെയ്ത് അന്വേഷണം ആരംഭിച്ചു.

ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കാസർകോട് സ്വദേശികളായ കുടുംബം ഒരാഴ്ച മുൻപാണ് പൊന്നാനിയിൽ മതപരിവർത്തനത്തിനായെത്തുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുൾപ്പെട്ട സംഘമാണ് മൗനത്തുൽ ഇസ്ലാം സഭയിലെത്തിയത്. ഇവിടെ സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകം പാർപ്പിച്ചാണ് മതപഠനം നടത്തിയിരുന്നത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അച്ഛനെ കാണാനായി പുരുഷൻമാർ താമസിക്കുന്ന ബ്ലോക്കിലേക്ക് പോയപ്പോഴായിരുന്നു പീഡനം. അമ്മയ്ക്ക് അടുത്തേക്ക് തിരിച്ചെത്തിയ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പീഡനത്തിന് പിന്നിൽ അന്തേവാസിയാണെന്നാണ് കുടുംബത്തിൻറെ ആരോപണം.

വീട്ടുകാരുടെ പരാതിയിൽ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ കണ്ടാൽ തിരിച്ചറിയാമെന്നതിൻറെ അടിസ്ഥാനത്തിൽ തിരിച്ചറിയിൽ പരിശോധ നടത്താനാണ് പൊലീസിൻറെ നീക്കം. മതപരിവർത്തന കേന്ദ്രത്തിലെ അന്തേവാസികളോടും ജീവനക്കാരോടും തിരിച്ചറിയൽ പരേഡിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മൗനത്തുൽ ഇസ്ലാം അസോസിയേഷൻ മാനേജ്‌മെൻറ് തയ്യാറായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top