Advertisement

പാക്കിസ്ഥാന് ഇനി ഇന്ത്യയില്‍ നിന്ന് വെള്ളമില്ല; നദികളിലെ ജലം വഴിതിരിച്ചുവിടുമെന്ന് നിതിന്‍ ഗഡ്കരി

February 21, 2019
6 minutes Read
nithin gadkari

ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ നദികളില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ ഗതി തിരിച്ച് വിടുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഈ നദികളിലെ ജലം പഞ്ചാബ് ,കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും ഗഡ്കരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഈ കാര്യം ഗഡ്കരി അറിയിച്ചത്.

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രമി നദിയില്‍ ഡാം നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നും നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മൂന്നു നദികള്‍ ഒഴുകുന്നുണ്ട്.

Read Also: കോണ്‍ഗ്രസ് സഹകരിച്ചാല്‍ ഡല്‍ഹിയില്‍ ബിജെപി വട്ടപ്പൂജ്യം; ‘കൈ’ കോര്‍ക്കാനുള്ള ആഗ്രഹം വീണ്ടും വ്യക്തമാക്കി കെജ്‌രിവാള്‍

ഈ നദികളിലെ വെള്ളം യമുനയിലേക്ക് ഗതിതിരിച്ചുവിടാനുള്ള പദ്ധതിയെപ്പറ്റിയായിരുന്നു ഗഡ്കരിയുടെ പ്രതികരണം. ഈ മൂന്നു നദികളെയും ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.1960 ല്‍ ഒപ്പിട്ട ഇന്ധസ് ഉടമ്പടി പ്രകാരമാണ് ഇന്ത്യ സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവെക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഏറ്റവും വലിയ നടപടിയാണിത്.പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top