കോണ്‍ഗ്രസ് സഹകരിച്ചാല്‍ ഡല്‍ഹിയില്‍ ബിജെപി വട്ടപ്പൂജ്യം; ‘കൈ’ കോര്‍ക്കാനുള്ള ആഗ്രഹം വീണ്ടും വ്യക്തമാക്കി കെജ്‌രിവാള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഡല്‍ഹിയില്‍ ബി ജെ പി യ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇത് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി മുന്‍കൈ എടുത്തിട്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഇനി മുതൽ സൈനിക നീക്കം ആകാശമാർഗം; കാശ്മീരിൽ റോഡുവഴിയുള്ള സേനാനീക്കം അവസാനിപ്പിച്ചു
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ആഗ്രഹം ഒരിക്കല്‍ കൂടി തുറന്നു പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കാത്ത കോണ്‍ഗ്രസ് നടപടിയെ നിരാശാജനകമെന്നാണ് വിശേഷിപ്പിച്ചത്. ഡല്‍ഹിയില്‍ ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സഖ്യരൂപീകരണത്തിന്റെ ആവശ്യകതയെ പറ്റി പലതവണ കോണ്‍ഗ്രസ് നേതൃത്വനിരയെ ബോധ്യപെടുത്താന്‍ ശ്രമിച്ചെന്നും എന്താണ് ഈ കാര്യത്തില്‍ കോണ്‍ഗ്രസ് ചിന്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കെജരിവാള്‍ കൂട്ടിചേര്‍ത്തു .ഈ മാസം പതിമൂന്നാം തീയതി ആം ആദ്മി പാര്‍ട്ടിയുടെ നേത്യത്വത്തില്‍ നടത്തിയ റാലിയ്ക്ക് ശേഷം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തനിച്ച് മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് വ്യക്തമാക്കിയിരുന്നു. അതിനു ശേഷം കെജ്രിവാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഖ്യരൂപീകരണം ഉണ്ടാകാത്തത് കോണ്‍ഗ്രസ് വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തതു കൊണ്ടാണെന്ന് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here