പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ ചിക്കന്‍ കാലിന് 10 രൂപ വിലക്കുറവ്; സംഭവം ചത്തീസ്ഗഢിലെ ഭക്ഷണ ശാലയില്‍

പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ചിക്കന്‍ കാലിന് വിലകുറച്ച് നല്‍കി ചത്തീസ്ഗഢിലെ ഭക്ഷണശാല. ബസ്തറിലുള്ള ഭക്ഷണശാലയിലാണ് ചിക്കന്‍ കാലിന് പത്ത് രൂപ ഡിസ്‌ക്കൗണ്ട് നല്‍കി വില്‍പന നടത്തുന്നത്. ‘പാക്കിസ്ഥാന്‍ മുര്‍ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചാല്‍ ചിക്കന്‍ കാല്‍ പത്ത് രൂപ വിലക്കുറച്ച് നല്‍കാമെന്ന് എഴുതിയ ഒരു ബാനറും ഭക്ഷണ ശാലയ്ക്ക് മുന്നില്‍ കെട്ടിയിട്ടുണ്ട്.
അഞ്ജല്‍ സിങ് എന്നയാളാണ് ഭക്ഷണശാലയുടെ ഉടമ. പാക്കിസ്ഥാനോടുള്ള തന്റെ വികാരമാണ് അഞ്ജല്‍ സിങ് ബാനറിന്റെ രൂപത്തില്‍ ഭക്ഷണശാലയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാന് മനുഷ്യത്വമില്ലെന്നാണ് അഞ്ജല്‍ പറയുന്നത്. എന്തുകൊണ്ടാണ് ജനങ്ങള്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുന്നതെന്നും അഞ്ജല്‍ സിങ് പറയുന്നുണ്ട്.
അതിനിടെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി സി സി ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു കത്തയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാക്കിസ്ഥാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും, പങ്കെടുപ്പിക്കുന്ന പക്ഷം ഇന്ത്യ ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ബി സി സി ഐ തലവന്‍ രാഹുല്‍ ജോരിയാണ് കത്ത് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബി സി സി ഐ കത്ത് തയ്യാറാക്കിയതെന്നാണ് വിവരം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപെടുത്തുന്നതിന്റെ ഭാഗമായാണ് ബി സി സി ഐ യുടെ നീക്കം.
Read more: ‘പുല്‍വാമയില്‍ രാജ്യം വിലപിച്ചപ്പോള്‍ മോദി സിനിമ ഷൂട്ടിങ്ങില്‍’; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഇക്കഴിഞ്ഞ 14 നാണ് പുല്‍വാമയില്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഔദ്യോഗിക കണക്കുപ്രകാരം 40 സൈനികരാണ് മരിച്ചത്. രണ്ടായിരത്തിലധികം സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് ചാവേര്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 22 കാരനായ ആദില്‍ അഹമ്മദ് ദറായിരുന്നു ചാവേറായത്. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്. ന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here