അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നമ്മള്‍ ജീവിക്കുകയും; പുല്‍വാമ ആക്രമണത്തെക്കുറിച്ച് ബ്ലോഗെഴുതി മോഹന്‍ലാല്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലഫറ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ബ്ലോഗെഴുതാന്‍ തുടങ്ങുന്നു. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നമ്മള്‍ ജീവിക്കുകയും, എന്നുപേരിട്ടിരിക്കുന്ന ബ്ലോഗിലെ ആദ്യ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ദ കംപ്ലീറ്റ് ആക്ടര്‍. കോം എന്ന ബ്ലോഗില്‍ വോയ്‌സ് ബ്ലോഗോടുകൂടിയാണ് മോഹന്‍ലാല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറേയായി എഴുതിയിട്ടെങ്കിലും പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞു പോയ ധീരജവാന്‍മാരുടെ വേണ്ടപ്പെട്ടവരുടെ വേദനകളും തേങ്ങലുകളുമാണ് ഇപ്പോള്‍ എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
രാജ്യത്തെ അതിര്‍ത്തി പ്രശ്‌നങ്ങളും ഇന്ത്യന്‍ ആര്‍മിയും കേന്ദ്ര പ്രമേയമാക്കിയ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പശ്ചാത്തലത്തില്‍ 2009ലാണ് ലാലിന് ലെഫ്റ്റണന്റ് കേണല്‍ പദവി ലഭിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ചിത്രങ്ങളില്‍ ഇന്ത്യന്‍ പട്ടാള മേധാവിയായാണ് അദ്ദേഹമെത്തിയത്. ആയിടക്ക് ഇന്ത്യന്‍ പ്രവിശ്യാ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹവും അദ്ദേഹം ആര്‍മി ഉദ്യോഗസ്ഥരോട് പങ്കു വെച്ചിരുന്നു. പ്രായക്കൂടുതല്‍ മൂലമാണ് സേനാ മേധാവികള്‍ക്ക് അത് നിഷേധിക്കേണ്ടി വന്നത്. അതിനു ശേഷമാണ് ലാലിന് കേണല്‍ പദവി ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here