അഞ്ചുവര്‍ഷം മുന്‍പ് കാണാതായ മകനെ കണ്ടെത്തി; മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മാതാപിതാക്കള്‍

അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ നന്ദി പറയാനായി മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി. ധര്‍മടം സ്വദേശികളായ സതീശനും ഭാര്യ ദീപയും മകന് സന്ദീപുമാണ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്.
Read More: പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
മകനെ കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള നിവദേനത്തിന് പിന്നാലെ പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസ് സന്ദീപിനെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here