Advertisement

96 ന്‍റെ തെലുങ്ക് പതിപ്പ് പ്രതിസന്ധിയില്‍

February 22, 2019
1 minute Read

കഴിഞ്ഞ വര്‍ഷത്തെ മികച്ച തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു സി പ്രേം കുമാറിന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 96. ചിത്രത്തിന്റെ കന്നഡ, തെലുങ്ക് റീമേക്കുകള്‍ പണിപ്പുരയിലാണ്. എന്നാല്‍ തെുങ്ക് പതിപ്പ് ചില പ്രതിസന്ധികള്‍ നേരിടുകയാണെന്നാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

96ന്റെ തെലുങ്ക് റീമേക്കില്‍ സംഗീതസംവിധായകനായി ഗോവിന്ദ് വസന്ത തന്നെ മതിയെന്ന നിലപാടിലായിരുന്നു സംവിധായകന്‍ സി പ്രേംകുമാര്‍. എന്നാല്‍ നിര്‍മ്മാതാവ് സി രാജു എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ പ്രശസ്തരായ സംഗീത സംവിധായകരാരെങ്കിലും ഈണം നല്‍കട്ടെയെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അതോടൊപ്പം തെലുങ്ക് സിനിമാപ്രേക്ഷകരുടെ ആസ്വാദനരീതിക്കനുസരിച്ച് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതായും എന്നാല്‍ തമിഴ് പതിപ്പിന്റെ തിരക്കഥ അതേപടി നിലനിര്‍ത്തണമെന്ന നിലപാടിലാണ് പ്രേംകുമാര്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവും സംവിധായകനും തമ്മിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിച്ച് ചിത്രം താമസിയാതെ തന്നെ വെള്ളിത്തിരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്ക് റീമേക്കില്‍ ഷര്‍വാനന്ദും സാമന്തയുമാണ് എത്തുക.

Read More: ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച വിജയ് സേതുപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം

വിജയ് സേതുപതി നായകനായെത്തിയ നടുവുലെ കൊഞ്ചം പാക്കാത കാണം എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായിരുന്ന സി പ്രേംകുമാറിന്റെ ആദ്യ ചിത്രമായിരുന്നു 96. ഒട്ടേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം നൊസ്റ്റാള്‍ജിയ പകരുന്നുവെന്ന നിലയ്ക്കും പ്രേക്ഷകരുടെ മനസിലും പ്രത്യേക ഇടം നേടിയിരുന്നു.

അതേസമയം 96 ന്‍റെ കന്നഡ പതിപ്പിന്‍റെ  ഫസ്റ്റ് ലുക്കൃ് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കന്നഡയില്‍ 99  എന്നാണ് ചിത്രത്തിന്റെ പേര്.  തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ഗണേഷ് ആണ്.  തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയാണ്. ഗണേഷിന്റെ ഫോട്ടോയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top