Advertisement

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണു; വിദ്യാർത്ഥിക്ക് പരുക്ക്

6 hours ago
1 minute Read

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്ക്. മീഞ്ചന്ത ആർട്സ് സയൻസ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് ‌തകർന്ന് വീണത്. രണ്ടാം വർഷ ബിരുദവിദ്യാർത്ഥിക്ക് കാലിന് പരുക്കേറ്റു.

മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. പരുക്കെറ്റ അഭിഷ്‌നയെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു.

ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ഇവിടെ ബസ് കാത്തുനിന്നിരുന്ന ഒരു പെൺകുട്ടിയ്ക്കാണ് പരുക്കേറ്റത്.

കുട്ടിയുടെ കാലിന് ​പരുക്കേറ്റു. തുടർന്ന് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Story Highlights : kozhikkode student injured in bus waiting center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top