ലോകകപ്പ്; പാക്കിസ്ഥാനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കത്തില്‍ അന്തിമ തീരുമാനം ഇന്ന്

2019 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് തയ്യാറക്കിയ കത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസലിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നു ചേരുന്ന ബിസിസിഐ യോഗത്തിൽ കൈക്കൊള്ളും. പാക്കിസ്ഥാൻ പങ്കെടുക്കുന്ന പക്ഷം ഇന്ത്യ ലോകകപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുപ്പിച്ചാൽ ഇന്ത്യ ലോകകപ്പ് ബഹിഷ്ക്കരിക്കുമെന്ന് കാട്ടി അധ്യക്ഷൻ രാഹുൽ ജോരിയ തയ്യാറാക്കിയ കത്ത് ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തിൻ പരിഗണിക്കും. കത്തു നൽകണമോ വേണ്ടയോ എന്ന കാര്യത്തിലടക്കം യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്ര സർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് കത്ത് തയ്യാറാക്കിയിരുന്നത്. പാക്കിസ്ഥാനുമായുള്ള മത്സരങ്ങൾ ഒഴിവാക്കണമെന്ന കാര്യത്തെ മാനിക്കുവെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.
ക്രിക്കറ്റ് താരം ഹർഭജൻ സിംഗും മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും മത്സരം റദ്ധാക്കാൻ ബി.സിസിഐ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങളും യോഗത്തിൽ ചർച്ച ആകും. പുൽവാമ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ സമ്മർദ്ധം ചെലുത്തുന്ന ഇന്ത്യയുടെ നടപടിക്ക് ബി.സിസിഐയുടെ ഭാഗത്തുനിന്ന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കത്ത് തയ്യാറാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here