ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
വീഡിയോ കോണിന് അനധികൃത വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യം നിട്ട് പോകുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സിബിഐ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരേയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിട്ടിച്ചുണ്ട്.
Read more: ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ചന്ദ കൊച്ചാര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോ കോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി മുംബൈയിലേയും ഔറംഗബാദിലേയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ന്യുപവര്‍ റിന്യുവബ്ള്‍സിന്റെ ഓഫീസുകളിലും സിബിഐ റെയ്‌സ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ കൊച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എസ്ബിഐ ഉള്‍പ്പെടെ 20 ബാങ്കുകളില്‍ നിന്നും 40,000 കോടി രൂപയുടെ ബാധ്യതയുണ്ട് വീഡിയോകോണിന്.
അതിനിടെ ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവവുമുണ്ടായി. സിബിഐയുടെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്ലിന്റെ ചുമതലയുള്ള എസ് പി സുധാന്‍സു ധര്‍ മിശ്രയെ റാഞ്ചിയിലെ എക്കനോമിക് എഫന്‍സ് ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here