പ്രോ വോളിയില്‍ ചെന്നൈ ചാമ്പ്യന്‍മാര്‍

പ്രഥമ പ്രോ വോളിബോള്‍ ലീഗില്‍ ചെന്നൈ സ്പാര്‍ട്ടന്‍സ് കിരീടമുയര്‍ത്തി. ലീഗില്‍ ഇതുവരെ തോല്‍വിയറിയാതെയെത്തിയ കാലിക്കറ്റ് ഹീറോസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ചെന്നൈയുടെ കന്നിക്കിരീട നേട്ടം. സ്‌കോര്‍: 15-11, 15-12,16-14.ലീഗില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെ മിന്നുന്ന ഫോമില്‍ കളിച്ച കാലിക്കറ്റ് തീര്‍ത്തും മങ്ങുന്നതായിരുന്നു ഫൈനലിലെ കാഴ്ച.
Your #RuPayPVL CHAMPIONS!#ThrillKaCall #ThattuvomThukkuvom@chennaispartans pic.twitter.com/DMHr2Psh7E
— Pro Volleyball (@ProVolleyballIN) February 22, 2019
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളികള്‍ തോറ്റെത്തിയ ചെന്നൈ അപ്രതീക്ഷിത പ്രകടനത്തിലൂടെ കപ്പുയര്‍ത്തുകയും ചെയ്തു. നേരത്തെ ലീഗ് മത്സരത്തില്‍ കാലിക്കറ്റിനോട് ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയതിന്റെ കണക്കു തീര്‍ക്കല്‍ കൂടിയായി ചെന്നൈയ്ക്ക് ഫൈനല്‍. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ജെറോം വിനീത്, അജിത്ത് ലാല്‍, പോള്‍ ലോട്ട്മാന്‍ എന്നിവര്‍ക്ക് തിളങ്ങാനാവാതെ പോയതാണ് കാലിക്കറ്റിനെ തളര്‍ത്തിയത്. റൂഡി വെര്‍ഹോഫ്, സൊറോക്കിന്‍സ് എന്നിവരുടെ മികവ്് ഫൈനലില്‍ ചെന്നൈയ്ക്ക് തുണയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here