Advertisement

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്; സംഘത്തില്‍ 9 പേര്‍

5 hours ago
2 minutes Read
Shashi Tharoor-led team heads to the US

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. 9 പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. (Shashi Tharoor-led team heads to the US)

ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നെന്നി ഇന്ത്യന്‍ പൗരന്മാരെ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം വ്യക്തതയോടെ വിശദീകരിക്കാനാണ് പോകുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും ലോകത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമാധാനത്തിന്റേയും പ്രതീക്ഷയുടേയും ദൗത്യമാണ്. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ‘ആദ്യം പോകുന്നത് ഗയാനയിലേക്ക്, ഏറ്റവും ഒടുവിൽ അമേരിക്കയിൽ; ദൗത്യത്തെ പറ്റി പറയണമെങ്കിൽ കേന്ദ്രസർക്കാർ യോഗം കഴിയണം’: ശശി തരൂർ

അമേരിക്കയില്‍ എത്തുമ്പോള്‍ ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ തരൂര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല.

Story Highlights : Shashi Tharoor-led team heads to the US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top